Saturday, October 5, 2013
കണ്ടതും കേട്ടതും...... ജോസ് പുല്ലഴി ... തൃശ്ശൂര്‍
Monday, February 20, 2012
മഹാശിവരാത്രി ഇന്ന്
ഓം നമശ്ശിവായ....
മഹാശിവരാത്രി ഇന്ന് (20 .02 .2012 )
ഈ ബ്ലോഗിന് കാരണഭൂതമായ സംഭവം വടക്കുംനാഥ ക്ഷേത്രത്തില്‍ നടന്നിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുന്നു . ഇത് വരെയും ഞാന്‍ ക്ഷേത്രത്തിനു ഉള്ളില്‍ കയറിയിട്ടില്ല . ഒരു പക്ഷെ കയറുവാന്‍ മനസ്സ് വന്നിട്ടില്ല. എന്നും വടക്കും നാഥന്റെ തിരുമുറ്റത്ത് അതായത് "തേക്കിന് കാട് മൈതാനിയില്‍ സന്ധ്യക്ക് എത്തി ഏറെ നേരം ഇരുന്നതിനു ശേഷം രാതി എട്ടു മണിയോടെ തിരിച്ചു വീട്ടില്‍ എത്തും. എന്നും അതാണ് പതിവ്.. പണ്ടും അതില്‍ സായൂജ്യം കണ്ടെത്തിയിരുന്നു. വടക്കും നാഥന് എന്നും എന്നെ അനുഗ്രഹിക്കുന്നുണ്ട് എന്ന് വിശ്വസിക്കുന്നവാനാണ് ഞാന്‍ ...
ഓം നമശ്ശിവായ ....Saturday, April 9, 2011
മഹാശിവരാത്രിയില്‍ ഒരു "കുത്ത്"

മാര്‍ച്ച്2 മഹാശിവരാത്രി ദിനത്തില്‍ വടക്കുംനാഥ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ഈ ഭക്തനുണ്ടായ അനുഭവവമാണ് ഈ കുറിപ്പിന് ആധാരം.
ഓര്മ വെച്ച നാള് മുതലേ എന്റെ മനസ്സില്‍ രൂഢമൂലമായി കിടക്കുന്ന ഒരു വിശ്വാസമാണ് ശിവഭക്തി.അത് എനിക്ക് ജന്മസിദ്ധവും ആണ്. കൂടാതെ മഹാശിവരാത്രി ദിനത്തില്‍ ചതുര്‍ദാശി ദിനവും തിരുവോണവും വരുന്ന സമയത്ത് തൃശ്ശൂര്‍ ജില്ലാ ആസ്പത്രിയില്‍ ആണ് അമ്മ എന്നെ പ്രസവിച്ചത്. പിറന്നാള്‍ ദിവസം വടക്കും നാഥനെ വണങ്ങുവാന് ചെല്ലുക എന്ടെ വഴക്കമാണ്.
ഈ ദിവസവും പതിവുപോലെ കാലത്ത് മറ്റു ക്ഷേത്രങ്ങളില്‍ ദര്‍ശനം കഴിഞ്ഞു വടക്കും നാഥ ക്ഷേത്രത്തില്‍ സന്ധ്യക്ക് എത്തി. ആ സമയം മതില് കെട്ടിനുള്ളില്‍ വലിയ തിരക്ക് ആയതിനാല്‍ ഒന്‍പത് മണിവരെ ശിവരാത്രി മണ്ഡപത്തിലെ പരിപാടികള്‍ കണ്ടതിനു ശേഷം ഉള്ളിലേക്ക് കയറി.
വടക്കുംനാഥനെയും, ശ്രീപാര്‍വതിയെയും, ഗണപതിയെയും തോഴുതതിനെ ശേഷം ശ്രീശങ്കരനാരായണനെ തൊഴുമ്പോള്‍ ആണ് എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവം ഉണ്ടാകുന്നത്. ഒരു നിമിഷം ശ്രീ ശങ്കരനാരായണനെ കണ്ണടച്ച് പ്രാര്‍ഥിച്ചു നീങ്ങാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്ന് എന്റെ വലത്തേ മാറിടത്തില്‍ ഒരാള്‍ ചൂണ്ടുവിരല്‍ കൊണ്ട് ആഞ്ഞു കുത്തി. സ്തബ്ദനായ ഞാന്‍ പെട്ടെന്ന് നിന്ന് കാര്യം ശ്രദ്ദിച്ചപ്പോള്‍ കുത്തിയത് അവിടെ തിരക്ക് നിയന്ത്രിക്കുവാന്‍ നിന്നിരുന്ന ഭക്ത സമിതി അംഗമാണോ , അതോ ദേവസ്വം ജീവനക്കാരന് ആണോ എന്നറിയില്ല , ഒരാള്‍ ആണ് കുത്തിയത് എന്നും, ആയതു കൂട്ടത്തില്‍ നിന്ന് മാറി തൊഴാന്‍ വന്നിരുന്ന ഒരു നമ്പൂരിയെ (എനിക്ക് പരിചയം തോന്നിയില്ല) തീണ്ടലും തോടീലില്‍ നിന്നും സംരക്ഷിക്കുവാന്‍ വേണ്ടിയായിരുന്നു എന്ന് മനസ്സിലായി.
ഒരു നിമിഷം പ്രതികരിക്കണം എന്ന് തോന്നിയ അപ്പോള്‍ തന്നെ വേണ്ടെന്നും വെച്ച്. കാരണം, ഇന്ന് മഹാശിവരാത്രിയാണ്. ശിവന് ഉറങ്ങുന്ന ദിവസം. ഒരു ഇഷ്യൂ അവിടെ ഉണ്ടാക്കേണ്ട എനൂ മനസ്സ് അപ്പോള്‍ തന്നെ തിരിച്ചു പ്രതികരിച്ചു. ഒന്നും മിണ്ടാതെ എല്ലാ സ്ഥാനങ്ങളിലും തൊഴുതു മതില്കെട്ടിനു പുറത്തു കടന്നു.
സാംസ്കാരിക കേരളമേ ഈ സാധാരണക്കാരില്‍ സാധാരണക്കാരനായ എനിയ്ക്കുണ്ടായ ഈ അനുഭവം ഒരു പ്രശസ്ത വ്യക്തിക്ക് സംഭവിച്ചിരുന്നെങ്കില്‍ എന്തുണ്ടാകും?.... പത്രക്കാര്‍ക്ക് ഇതു വേണമെങ്കില്‍ ചുരുട്ടിക്കൂട്ടി ചവറ്റു കൊട്ടയില്‍ ഇടാം. പ്രസിധീകരിക്കുകയാനെങ്കില്‍ ജനത്തിന് അവഗണിച്ചു കളയാം. എല്ലാം ഭഗവാന് തന്നെ നിശ്ചയിക്കട്ടെ.
പിന്കുറിപ്പ്...
മേല്പ്പറഞ്ഞതു തൃശ്ശൂര്‍ "മാതൃഭൂമി" പത്രത്തിന് പിറ്റേ ദിവസം തന്നെ പത്രാധിപരെ നേരിട്ടു ഏല്‍പ്പിച്ചു വിവരം പറഞ്ഞപ്പോള്‍ പ്രസിദ്ധീകരിക്കാം എന്ന് സമ്മതിച്ചതും ആണ്. പക്ഷേ ചവറ്റുകുട്ടയില്‍ ആയി എന്ന് മാത്രം.
സാംസ്കാരിക കേരളമേ, അതില്‍ നിവസിക്കുന്നവര്‍ തന്നെ ശരിയും തെറ്റും തീരുമാനിക്കുക.
ദയവായി പ്രതികരണങ്ങള്‍ എഴുതുക.

Subscribe to:
Posts (Atom)