Saturday, April 9, 2011

മഹാശിവരാത്രിയില്‍ ഒരു "കുത്ത്"


മാര്‍ച്ച്2 മഹാശിവരാത്രി ദിനത്തില്‍ വടക്കുംനാഥ ക്ഷേത്രത്തിനുള്ളില്‍ വെച്ച് ഭക്തനുണ്ടായ അനുഭവവമാണ് കുറിപ്പിന് ആധാരം.

ഓര്‍മ വെച്ച നാള്‍ മുതലേ എന്റെ മനസ്സില്‍ രൂഢമൂലമായി കിടക്കുന്ന ഒരു വിശ്വാസമാണ് ശിവഭക്തി.അത് എനിക്ക് ജന്മസിദ്ധവും ആണ്. കൂടാതെ മഹാശിവരാത്രി ദിനത്തില്‍ ചതുര്‍ദാശി ദിനവും തിരുവോണവും വരുന്ന സമയത്ത് തൃശ്ശൂര്‍ ജില്ലാ ആസ്പത്രിയില്‍ ആണ് അമ്മ എന്നെ പ്രസവിച്ചത്. പിറന്നാള്‍ ദിവസം വടക്കും നാഥനെ വണങ്ങുവാന്‍ ചെല്ലുക എന്ടെ വഴക്കമാണ്.

ദിവസവും പതിവുപോലെ കാലത്ത് മറ്റു ക്ഷേത്രങ്ങളില്‍ ദര്‍ശനം കഴിഞ്ഞു വടക്കും നാഥ ക്ഷേത്രത്തില്‍ സന്ധ്യക്ക്‌ എത്തി. സമയം മതില്‍ കെട്ടിനുള്ളില്‍ വലിയ തിരക്ക് ആയതിനാല്‍ ഒന്പത് മണിവരെ ശിവരാത്രി മണ്ഡപത്തിലെ പരിപാടികള്‍ കണ്ടതിനു ശേഷം ഉള്ളിലേക്ക് കയറി.

വടക്കുംനാഥനെയും, ശ്രീപാര്‍വതിയെയും, ഗണപതിയെയും തോഴുതതിനെ ശേഷം ശ്രീശങ്കരനാരായണനെ തൊഴുമ്പോള്‍ ആണ് എനിക്ക് ജീവിതത്തില്‍ ഒരിക്കലും മറക്കാനാകാത്ത അനുഭവം ഉണ്ടാകുന്നത്. ഒരു നിമിഷം ശ്രീ ശങ്കരനാരായണനെ കണ്ണടച്ച് പ്രാര്‍ഥിച്ചു നീങ്ങാന്‍ തുടങ്ങുമ്പോള്‍ പെട്ടെന്ന് എന്‍റെ വലത്തേ മാറിടത്തില്‍ ഒരാള്‍ ചൂണ്ടുവിരല്‍ കൊണ്ട് ആഞ്ഞു കുത്തി. സ്തബ്ദനായ ഞാന്‍ പെട്ടെന്ന് നിന്ന് കാര്യം ശ്രദ്ദിച്ചപ്പോള്‍ കുത്തിയത് അവിടെ തിരക്ക് നിയന്ത്രിക്കുവാന്‍ നിന്നിരുന്ന ഭക്ത സമിതി അംഗമാണോ , അതോ ദേവസ്വം ജീവനക്കാരന്‍ ആണോ എന്നറിയില്ല , ഒരാള്‍ ആണ് കുത്തിയത് എന്നും, ആയതു കൂട്ടത്തില്‍ നിന്ന് മാറി തൊഴാന്‍ വന്നിരുന്ന ഒരു നമ്പൂരിയെ (എനിക്ക് പരിചയം തോന്നിയില്ല) തീണ്ടലും തോടീലില്‍ നിന്നും സംരക്ഷിക്കുവാന്‍ വേണ്ടിയായിരുന്നു എന്ന് മനസ്സിലായി.

ഒരു നിമിഷം പ്രതികരിക്കണം എന്ന് തോന്നിയ അപ്പോള്‍ തന്നെ വേണ്ടെന്നും വെച്ച്. കാരണം, ഇന്ന് മഹാശിവരാത്രിയാണ്. ശിവന്‍ ഉറങ്ങുന്ന ദിവസം. ഒരു ഇഷ്യൂ അവിടെ ഉണ്ടാക്കേണ്ട എനൂ മനസ്സ് അപ്പോള്‍ തന്നെ തിരിച്ചു പ്രതികരിച്ചു. ഒന്നും മിണ്ടാതെ എല്ലാ സ്ഥാനങ്ങളിലും തൊഴുതു മതില്‍കെട്ടിനു പുറത്തു കടന്നു.
സാംസ്കാരിക കേരളമേ സാധാരണക്കാരില്‍ സാധാരണക്കാരനായ എനിയ്ക്കുണ്ടായ അനുഭവം ഒരു പ്രശസ്ത വ്യക്തിക്ക് സംഭവിച്ചിരുന്നെങ്കില്‍ എന്തുണ്ടാകും?.... പത്രക്കാര്‍ക്ക് ഇതു വേണമെങ്കില്‍ ചുരുട്ടിക്കൂട്ടി ചവറ്റു കൊട്ടയില്‍ ഇടാം. പ്രസിധീകരിക്കുകയാനെങ്കില്‍ ജനത്തിന് അവഗണിച്ചു കളയാം. എല്ലാം ഭഗവാന്‍ തന്നെ നിശ്ചയിക്കട്ടെ.

പിന്‍കുറിപ്പ്...
മേല്‍പ്പറഞ്ഞതു തൃശ്ശൂര്‍ "മാതൃഭൂമി" പത്രത്തിന് പിറ്റേ ദിവസം തന്നെ പത്രാധിപരെ നേരിട്ടു ഏല്‍പ്പിച്ചു വിവരം പറഞ്ഞപ്പോള്‍ പ്രസിദ്ധീകരിക്കാം എന്ന് സമ്മതിച്ചതും ആണ്. പക്ഷേ ചവറ്റുകുട്ടയില്‍ ആയി എന്ന് മാത്രം.
സാംസ്കാരിക കേരളമേ, അതില്‍ നിവസിക്കുന്നവര്‍ തന്നെ ശരിയും തെറ്റും തീരുമാനിക്കുക.
ദയവായി പ്രതികരണങ്ങള്‍ എഴുതുക.

3 comments:

Unknown said...
This comment has been removed by the author.
ceeyar said...

samskarika nagaram lajjikkanam....

mdharan puthanmadom said...

സഹോദര,
ആചാര്യതൃശ്ശുക്കാരനായതുകൊണ്ടാൺഇതൊർ
രുവലിയസംഭവമെന്ന്കരുതിയത്.ഉദ്യോഗംനി
ലനിറുത്തു
വാൻവേണ്ടിതൃശ്ശൂർഉൾപ്പെടെ കേരളമൊട്ടാകെ പലവട്ടം സൻചരിച്ച് പലവീടുകളിലും തമസിച്ചുൻടായപല അനുഭവങ്ങളിൽനിന്നും മനസ്സിലാക്കിയതെന്തെന്നാൽഎന്റെസ്വദേശമായ തിരുവനന്തപുതത്തും പ്രത്യേകിച്ച് എന്റെ ഗ്രാമമായ വേളാവൂരിലും ഉള്ളത്ര ജാതി-മതക്കോമരങ്ങൾ കേരളത്തിലെന്നല്ല ഇൻഡ്യയൊട്ടാകെയും ഇല്ല എന്നാണനുഭവം.സ്ഥലപരിമിതി കാരണം നിറുത്തുന്നു.
ന്വേളാവൂർ ആർ.മുരളീധരൻ
കൂടുതൽ വിവരങ്ങൾക്ക് ബ്ലൊഗ്:വിശ്വകർമ്മപാരമ്പര്യം
(viswakarmmatradition.blogspot.in)സന്ദർശിക്കുക